29 March 2024 Friday

സൈനികനെ മർദിച്ച പൊലീസുകാരെ സർവിസിൽ നിന്നും പുറത്താക്കണം: പ്രതിഷേധ മാർച്ചുമായി സൈനിക സംഘടനകൾ

ckmnews

കൊല്ല : കൊല്ലം കിളികൊല്ലൂർ പൊലീസ് മർദനത്തിൽ പ്രതിഷേധ മാർച്ചുമായി സൈനിക സംഘടനകൾ. കേരള സ്റ്റേറ്റ് എക്സ് സർവീസസ്‌ ലീഗ് കൊല്ലം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് കിളികൊല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചത്.


പൊലീസ് നീതിപാലിക്കുക, സൈനികനെ മർദിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുക. സൈനികനെ മർദിച്ച പൊലീസുകാരെ സർവിസിൽ നിന്നും പുറത്താക്കുക. എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ മാർച്ച് സംഘടിപ്പിച്ചത്.