25 March 2023 Saturday

എൺപതുകാരിയെ വെട്ടിക്കൊന്നു; ബന്ധുവായ യുവാവ് അറസ്റ്റിൽ;

ckmnews

ആലപ്പുഴ: ചെങ്ങന്നൂർ മുളകുഴയിൽ 80 കാരിയെ വെട്ടിക്കൊന്നു. മുളക്കുഴ സ്വദേശി അന്നമ്മ വര്‍ഗീസ് ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ റിൻജു സാം പോലീസ് പിടിയിൽ. ഇയാൾക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പ്രാഥമിക നിഗമനം.  ഇരുവരും ഒരു വീട്ടിലായിരുന്നു താമസം. ഇന്ന് പുലർച്ചെ അഞ്ച് മണിക്കായിരുന്നു കൊലപാതകം. അതിക്രൂരമായിട്ടാണ് വെട്ടിക്കൊന്നത്. ശരീരത്തിൽ ഇരുപതിലേറെ വെട്ടുകളുണ്ട്. പൊലീസ് എത്തുമ്പോഴും പ്രതി അന്നമ്മയെ വെട്ടുകയായിരുന്നു. ആദ്യം അമ്മയേയും അച്ഛനെയും മർദ്ദിച്ച് പുറത്താക്കി. അകത്ത് നിന്ന് വാതിൽ അടച്ചു. തുടർന്നായിരുന്നു ആക്രമണം.