29 March 2024 Friday

ജനാധിപത്യ മഹിളാ അസോസിയേഷൻ എടപ്പാൾ ഏരിയ കമ്മിറ്റി മഹിള റാലി സംഘടിപ്പിച്ചു

ckmnews

ജനാധിപത്യ മഹിളാ അസോസിയേഷൻ എടപ്പാൾ ഏരിയ കമ്മിറ്റി മഹിള റാലി സംഘടിപ്പിച്ചു


ചങ്ങരംകുളം: ജനാധിപത്യ മഹിളാ അസോസിയേഷൻ എടപ്പാൾ ഏരിയ കമ്മിറ്റി മഹിള റാലി നടത്തി.മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് അന്ധവിശ്വാസങ്ങൾക്കും  അനാചാരങ്ങൾക്കും

 ലഹരിക്കും എതിരെയാണ് റാലി സംഘടിപ്പിച്ചത്.ചങ്ങരംകുളത്ത് നടന്ന 

 റാലിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. ആരിഫാ നാസർ,ജനാധിപത്യ മഹിളാ അസോസിയേഷൻ എടപ്പാൾ ഏരിയ സെക്രട്ടറി എം ജയശ്രീ, സിപിഐഎം എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ തുടങ്ങിയവർ 

 റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.  പ്രഭിത ടീച്ചർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സി എസ് പ്രസന്ന, ക്ഷമ റഫീഖ്, മിസിരിയ സൈഫുദ്ദീൻ  തുടങ്ങിയവർ നേതൃത്വം നൽകി. നിശ്ചല ദൃശ്യങ്ങൾ അടങ്ങിയ റാലിയിൽ നിരവധി പേർ പങ്കെടുത്തു.