20 April 2024 Saturday

ആലങ്കോട് ആഗ്രോ സർവീസ് സെന്ററിൽ മോഷണം ട്രാക്ടറിയിലെ 7000 രൂപ വില വരുന്ന ബാറ്ററിയാണ് മോഷണം പോയത്

ckmnews

ആലങ്കോട്  ആഗ്രോ സർവീസ് സെന്ററിൽ  മോഷണം


ട്രാക്ടറിയിലെ 7000 രൂപ വില വരുന്ന ബാറ്ററിയാണ് മോഷണം പോയത്  


ചങ്ങരംകുളം: പോലീസ് സ്റ്റേഷന് മുൻവശത്തെ  ആലങ്കോട്  ആഗ്രോ സർവീസ് സെന്ററിൽ  മോഷണം. ട്രാക്ടറിയിലെ ബാറ്ററിയും മരുന്ന് പമ്പിങ്ങിലെ നാല് ചെമ്പ് പൈപ്പുകളുമാണ് മോഷണം പോയിരിക്കുന്നത്.കഴിഞ്ഞദിവസം  ട്രാക്ടർ സ്റ്റാർട്ട് ആകാതെ വന്നപ്പോൾ നടത്തിയ പരിശോധനയിലാണ് ബാറ്ററി മോഷണം ശ്രദ്ധയിൽ പെട്ടതെന്നും

 മറ്റെന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് നോക്കിയപ്പോഴാണ് മരുന്നു പമ്പിങ് യന്ത്രത്തിലെ ചെമ്പ് പൈപ്പുകൾ നഷ്ടപ്പെട്ടത് കണ്ടെത്തിയതൊന്നും  ഭാരവാഹികൾ പറഞ്ഞു.അന്വേഷണം ആവശ്യപ്പെട്ട് ഭാരവാഹികൾ  ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ  പരാതി നൽകി.