19 April 2024 Friday

എസ് ഡി പി ഐ ചങ്ങരംകുളത്ത് ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

ckmnews

എസ് ഡി പി ഐ ചങ്ങരംകുളത്ത് ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു


ചങ്ങരംകുളം:എസ്‌ ഡി പി ഐ പൊന്നാനി മണ്ഡലം തല ലഹരി വിരുദ്ധക്യാമ്പയിൻ ചങ്ങരംകുളത്ത് നടന്നു.പരിപാടിയുടെ  ഉദ്ഘാടനം എസ് ഡി പി ഐ ജില്ലാ സെക്രട്ടറി ഷരീഖാൻ മാസ്റ്റർ നിർവ്വഹിച്ചു.മണ്ഡലം പ്രസിഡന്റ്‌ അൻവർ പഴഞ്ഞി അദ്ധ്യക്ഷതവഹിച്ചു.മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ ഹസൻ ചിയ്യാനൂർ സ്വാഗതം പറഞ്ഞു. മണ്ഡലം വൈസ്‌ പ്രസി: ഫത്താഹ്‌ മാസ്റ്റർ ലഹരിവിരുദ്ധ സന്ദേശം  നൽകി.ചങ്ങരംകുളം പൗരസമിതി ജേ: കൺവീനർ 

കെ . അനസ്‌ യാസീൻ ഐക്യദാർഡ്യം പ്രഖ്യാപിച്ച്‌ കൊണ്ട്‌ ആശംസകൾ നേർന്നു.ആലംകോട്‌ പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ റഷീദ്‌ പെരുമുക്ക്‌, സെക്രട്ടറി വി പി അബുദുൽ കാദർ,റഷീദ്‌ കാഞ്ഞിയൂർ,ഷഫീക്ക്‌ ഐനിച്ചോട്‌ തുടങ്ങിയവർ സംസാരിച്ചു.