29 March 2024 Friday

എടപ്പാൾ നടുവട്ടത്ത് ബസ്സ് തടഞ്ഞ വിദ്യാർത്ഥികളെ ബസ്സ്‌ ഇടിപ്പിക്കാൻ ശ്രമിച്ച സംഭവം ബസ്സിന് പിഴ ചുമത്തി ചങ്ങരംകുളം പോലീസ്:വിദ്യാർത്ഥികൾക്ക് താക്കീത്

ckmnews

എടപ്പാൾ നടുവട്ടത്ത് ബസ്സ് തടഞ്ഞ വിദ്യാർത്ഥികളെ ബസ്സ്‌ ഇടിപ്പിക്കാൻ ശ്രമിച്ച സംഭവം


ബസ്സിന് പിഴ ചുമത്തി ചങ്ങരംകുളം പോലീസ്:വിദ്യാർത്ഥികൾക്ക് താക്കീത്


എടപ്പാൾ :നടുവട്ടത്ത് ബസ് തടഞ്ഞ വിദ്യാർത്ഥികൾക്ക് നേരെ ബസ് ഓടിച്ച് കയറ്റാൻ ശ്രമിച്ചെന്ന പരാതിയിൽ ബസ് ജീവനക്കാർക്കെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്.കഴിഞ്ഞ ദിവസം നടുവട്ടം സെൻ്ററിൽ ആണ്

ബസ് ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസ്  തടഞ്ഞത്.നടുവട്ടം ഐടിഐ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ബസ് തടഞ്ഞത്. വാക്കേറ്റത്തിനിടയില്‍  മുന്നോട്ടെടുത്ത ബസ്സിനിടയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണ് ഇതിന്റെ വീഡിയോ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് സ്വമേധയ കേസെടുത്തു.


സംഭവം വാർത്തയായതോടെ യാണ് കാര്യങ്ങൾ അറിഞ്ഞതെന്നും അധ്യാപകർ പറഞ്ഞു.പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് വെള്ളിയാഴ്ച കാലത്ത് ബസ്സ്‌ ജീവനക്കാരും,വിദ്യാർത്ഥികളും അധ്യാപകരും സ്റ്റേഷനിൽ ഹാജരാകുകയും ബസ്സിന് 3000 രൂപ ഫൈൻ ഇടുകയും വിദ്യാർത്ഥികളെ താക്കീത് നൽകുകയും ചെയ്തു, നാളെ രക്ഷിതാക്കളെയും കൂട്ടി സ്റ്റേഷനിൽ ഹാജരാകാൻ വിദ്യാർത്ഥികളോട് ആവിശ്യപെടുകയും ചെയ്തു.വിദ്യാർത്ഥികളോട് യാതൊരു തരത്തിലും മോശമായി രീതിയിൽ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ലയെന്ന് ബസ് തൊഴിലാളികൾ പറഞ്ഞു.