19 April 2024 Friday

പ്ലാസ്‌മയ്ക്ക് പകരം മുസമ്പി ജ്യൂസ് കുത്തി വച്ച് രോഗി മരിച്ചു, ആശുപത്രി പൂട്ടി സീൽ ചെയ്തു

ckmnews

ലക്നൗ: ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ പ്ലാസ്‌മയ്ക്ക് പകരം മുസമ്പി ജ്യൂസ് കുത്തിവെച്ചതിനെ തുടർന്ന് ഡെങ്കിപ്പനി ബാധിച്ചയാൾ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ നടപടി. സംഭവത്തെ തുടർന്ന് ആശുപത്രി പൂട്ടി സീൽ ചെയ്തു. രോഗി മരിച്ചതിനെ തുടർന്ന് അന്വേഷണം നടത്താൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ആശുപത്രിക്കെതിരെ അന്വേഷണം നടത്താൻ സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രയാഗ് രാജിലെ സ്വകാര്യ ആശുപത്രിയിൽ ആണ് സംഭവം നടന്നത്.


25000 രൂപ കൊടുത്താണ് 5 യൂണിറ്റ് പ്ലേറ്റ്ലെറ്റ് വാങ്ങിയതെന്നാണ് രോഗിയുടെ ബന്ധുക്കൾ പറയുന്നത്. നാല് യൂണിറ്റ് കുത്തിവെച്ചപ്പോഴേക്കും രോഗി അവശനായി. ഒരു യൂണിറ്റ് തങ്ങളുടെ പക്കൽ ഉണ്ടെന്നും അത് പരിശോധിക്കണം എന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. രോഗികളുടെ ബന്ധുക്കൾ തന്നെയാണ് പ്ലേറ്റ്‌ലെറ്റുകൾ വാങ്ങിയതെന്നാണ് ആശുപത്രി അധികൃതരുടെ ആരോപണം. ഉന്നയിച്ചു. രോഗിയുടെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് 17,000 ആയി കുറഞ്ഞതോടെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകൾ ക്രമീകരിക്കാൻ ബന്ധുക്കളോട് ആവശ്യപ്പെട്ടതായി ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു.