24 April 2024 Wednesday

കര്‍ശന നിയന്ത്രണങ്ങള്‍ക്കിടെ പോലീസിനെ കബളിപ്പിച്ച് മത്സ്യക്കച്ചവടം ഐലക്കാട് സ്വദേശിക്കെതിരെ കേസെടുത്തു

ckmnews

എടപ്പാള്‍:കോവിഡ് വ്യാപന പശ്ചാതലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ഐലക്കാട് ദുബായിപ്പടി മേഖലയില്‍  പോലീസിനെ കബളിപ്പിച്ച് മത്സ്യക്കച്ചവടം നടത്തി വന്ന ഐലക്കാട് സ്വദേശിക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.പ്രദേശത്ത് മത്സ്യബൂത്ത് നടത്തി വന്ന 55 കാരനെയാണ് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ പിടികൂടി കേസെടുത്തത്.പ്രദേശത്ത് കോവിഡ് അതിവ്യാപനം നടന്നുവെന്ന ആശങ്ക നിലനില്‍ക്കെ മത്സ്യക്കച്ചവടത്തിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.നിയന്ത്രങ്ങള്‍ ലംഘിച്ച് മത്സ്യ വില്‍പന നടത്തുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ പോലീസെത്തി ഇയാള്‍ക്ക് താക്കീത് നല്‍കുകയും കടയടപ്പിക്കുകയും ചെയ്തിരുന്നു.പിന്നീട് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ സ്വീകരിച്ച് പോലീസിനെ കബളിപ്പിച്ച് വീണ്ടും മത്സ്യക്കച്ചവടം നടത്തുന്നുണ്ടെന്നറിഞ്ഞതോടെ ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ ആവശ്യക്കാരനെന്ന വ്യാജേനെ മത്സ്യം ഓര്‍ഡര്‍ ചെയ്യുകയും തുടര്‍ന്ന് സ്ഥാപനത്തിലെത്തി ഇയാളെ പിടുകൂടി കേസെടുക്കുകയുമായിരുന്നു.