20 April 2024 Saturday

തവനൂർ സെൻട്രൽ ജയിലിൽ നിന്ന് രണ്ട് മൊബൈൽ ഫോൺ പിടികൂടി

ckmnews

കുറ്റിപ്പുറം  തവനൂർ സെൻട്രൽ ജയിലിൽ നിന്ന് രണ്ട് മൊബൈൽ ഫോൺ പിടികൂടി. ജയിൽ സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഫോൺ കണ്ടെത്തിയത്. ഇന്നലെയാണ് പരിശോധന നടത്തിയത്.

രണ്ട് ഫോണുകളും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് കേസെടുക്കുകയും ചെയ്തു. ജയിലിൽ സിസിടിവി ഇല്ല.