29 March 2024 Friday

മോഹൻ ആലങ്കോടിന്റെ കലാസൃഷ്ടികളുടെ പ്രദർശനം നടത്തി

ckmnews


ചങ്ങരംകുളു:പ്രശസ്ത ചിത്രകാരനും ശില്ലിയുമായ മോഹൻ ആലങ്കോടിന്റെ കലാസൃഷ്ടികളുടെ പ്രദർശനം ചാർക്കോൾ ആർട്ട് ഗ്യാലറി 'യിൽ സാഹിത്യകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആലങ്കോട് ലീലാകൃഷ്ണൻ,ഹരിയാനന്ദകുമാർ ,പി.വി.നാരായണൻ എന്നിവർ പ്രഭാഷണം നടത്തി.ചിത്രകലയും സിനിമ ' യും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഡോ.വി.മോഹനകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മോഹൻ ആലങ്കോട് അധ്യക്ഷത വഹിച്ചു.ഫൈസൽ ബാവ,വി.പരമേശ്വരൻ, അടാട്ട് വാസുദേവൻ, പി.എം.കെ. ഉണ്ണി എന്നിവർ പ്രസംഗിച്ചു.പ്രദർശനം 22 ന് സമാപിക്കും.