23 April 2024 Tuesday

അക്കിത്തം സാഹിത്യോത്സവത്തിന് ശനിയാഴ്ച തുടക്കമാകും

ckmnews


എടപ്പാൾ: മഹാകവി അക്കിത്തത്തിന്റെ രണ്ടാം ചരമവാർഷിക ത്തോടനുബന്ധിച്ച് കേന്ദ്ര സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ എടപ്പാൾ വള്ളത്തോ വിദ്യാപീഠം ശനി, ഞായർ ദിവസങ്ങളിൽ അക്കിത്തം സാഹിത്യോ ത്സവം സംഘടിപ്പിക്കുന്നു.ഉദ്ഘാടനവും പ്രൊഫ. കെ.പി. ശങ്കരന്റെ അക്കിത്തപ്പെരുമ എന്ന പുസ്തകത്തിന്റെ പ്രകാശ നവും ചീഫ് സെക്രട്ടറി വി.പി. ജോയ് നിർവഹിക്കുമെന്ന് സംഘാടകർ പത്രസമ്മേളന ത്തിൽ അറിയിച്ചു.വിവിധ വിഭാഗങ്ങളിലായി സെമിനാർ, ചർച്ചകൾ, പ്രബന്ധാ വതരണങ്ങൾ എന്നിവ നടക്കും. ആധുനിക ഭാരതീയ കവിതക ളിൽ' എന്ന വിഷയത്തിൽ ശനി യാഴ്ച 10-ന് നടക്കുന്ന ദേശീയ സെമിനാറിൽ വള്ളത്തോൾ വി ദ്യാപീഠം സെക്രട്ടറി ഡോ. സി. അച്യുതനുണ്ണി ആമുഖഭാഷണം നടത്തും.

ഡോ. കമലേഷ് കുമാർ വർമ (ഹിന്ദി), ഡോ. പ്രബോധ് പരീഖ്

(ഗുജറാത്തി) എന്നിവർ പ്ര ബന്ധങ്ങൾ അവതരിപ്പി ക്കും. വിദ്യാപീഠം പ്ര സിഡന്റ് ഡോ. എം .ആർ. രാഘവവാരി യർ അധ്യക്ഷനാകും. ഉച്ചയ്ക്ക് രണ്ടിന് നൃത്ത ശില്പം, അക്കിത്തത്തി ന്റെ കവിതാലാപനം. തുടർന്ന് ഡോ. തിരുപ്പതി റാവു (തെലുങ്ക്), പ്രഭാവർമ

വള്ളത്തോൾ വിദ്യാപീഠം VALLATHOL EDUCATIONAL TRUST

(മലയാളം) എന്നിവർ പ്രബന്ധ ങ്ങൾ അവതരിപ്പിക്കും. ഡോ. എസ്.കെ. വസന്തൻ അധ്യക്ഷ നാകും.

ഞായറാഴ്ച നടക്കുന്ന അക്കി ത്തം കവിതകളെക്കുറിച്ചുള്ള മിനാറിൽ ആത്മാരാമൻ (അക്കി ത്തം ശൈലീ വൈചിത്ര്യത്തിന്റെ ദാർശനിക സൂചനകൾ), ഡോ. കെ.എം. അനിൽ (അക്കിത്ത ത്തിന്റെ കേരളീയത) എന്നിവർ

പ്രബന്ധങ്ങൾ അവതരിപ്പി ക്കും. മലയാളം സർവക ലാശാലാ വൈസ് ചാൻ സലർ ഡോ. അനിൽ വള്ളത്തോൾ അധ്യ ക്ഷനാകും.

പി.പി. രാമചന്ദ്രൻ (ആഖ്യാനകല അക്കി കവിതയിൽ), ആലങ്കോട് ലീലാകൃഷ്ണൻ( അക്കിത്തത്തിന്റെ സ്നേഹ ദർ ശനം) എന്നിവരുടെ പ്രബ ന്ധാവതരണങ്ങളും നടക്കും. അക്കിത്തം കവിതയെക്കുറിച്ച് രചിച്ച ഏറ്റവും നല്ല പ്രബന്ധ ത്തിന് ഏർപ്പെടുത്തിയ പൗർ ണമി പുരസ്ക്കാരം നേടിയ പദ്മദാ സിന് ഡോ. ചാത്തനാത്ത് അച്യു തനുണ്ണി പുരസ്കാരം നൽകും. സ്വാഗതസംഘം ചെയർമാൻ അഡ്വ. പി.പി. മോഹൻദാസ്,

ഡോ. ചാത്തനാത്ത് അച്യുതനുണ്ണി,

അജിതൻ പള്ളിപ്പാട്, സി എൻ നാരായണൻ, കൺവീനർ ടി.വി. ശൂലപാണി, നന്ദൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.