29 March 2024 Friday

കേരള പ്രവാസി സംഘം പൊന്നാനി ഏരിയ കമ്മറ്റിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

ckmnews

കേരള പ്രവാസി സംഘം പൊന്നാനി ഏരിയ കമ്മറ്റിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു


പൊന്നാനി:കേരള പ്രവാസി സംഘം സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ഒക്ടോബർ 19 മുതൽ ഡിസംമ്പർ 31 വരെ മെമ്പർഷിപ്പ് ക്യാമ്പായി  നടക്കുന്നതിന്റെ ഭാഗമായി പൊന്നാനി ഏരിയ കമ്മറ്റിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.കരിങ്കല്ലത്താണിയിൽ വെച്ച് ഏരിയ പ്രസിഡന്റ് സക്കറിയ പൊന്നാനിയുടെ അധ്യക്ഷതയിൽ മലപ്പുറം ജില്ല സെക്രട്ടറിയേറ്റംഗം അഡ്വക്കറ്റ് എം കെ സുരേഷ് ബാബു പ്രവാസി വ്യവസായിയും ബ്രദേഴ്സ് ഗൾഫ് ഗേറ്റ് ഡയറക്ടറുമാരായ എ പി അൻവറിനും എ പി ഷാജഹാനും നൽകി ക്യാമ്പയിൻ ഉദ്ഘാടനം നിർവ്വഹിച്ചു.ഏരിയ സെക്രട്ടറി മൻസൂറലി മാറഞ്ചേരി ഏരിയ കമ്മറ്റി അംഗങ്ങളായ സി പി സക്കീർ സുകുമാരൻ . ഗഫൂർ ജിതിൻ എന്നിവർ പങ്കെടുത്തു