25 April 2024 Thursday

ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് തെറിച്ച് വീണ വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു:ബസ്സ് തിർത്താതെ പോയി

ckmnews

ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് തെറിച്ച് വീണ വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു:ബസ്സ് തിർത്താതെ പോയി


 പെരുമ്പിലാവ് :പെരുമ്പിലാവിൽ സ്വകാര്യ ബസ്സിൽ നിന്നും തെറിച്ചു വീണ വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു. അമിത വേഗത്തിൽ വന്ന ബസ്സ് നിർത്താതെ പോയി.അൻസാർ വിമൻസ് കോളേജിലെ ബികോം  രണ്ടാം വർഷ വിദ്യാർത്ഥി പാവിട്ടപുറം പിലാക്കൽ ലഫ്സിയയാണ് ബസ്സിൽ നിന്നും സമീപത്തെ കാനയിലേക്ക് തെറിച്ചു വീണത്.വ്യാഴാഴ്ച രാവിലെ എട്ടേകാലോടെയാണ് സംഭവം.പാവിട്ടപുറത്തു നിന്നും പെരുമ്പിലാവ് അൻസാർ വിമൻസ് കോളേജിലേക്ക് വരികയായിരുന്നു ലഫ്സിയ.അൻസാർ  ആശുപത്രിക്കു മുന്നിലെ സ്റ്റോപ്പിൽ  നിർത്താതെ മാറ്റി നിർത്തി അതിവേഗം ഡോർ തുറന്ന് വിദ്യാർത്ഥികളെ തള്ളിയിറക്കിയതോടെ ഒപ്പമുള്ള സഫ് വാന  എന്ന വിദ്യാർത്ഥിനിയുടെ ദേഹത്ത് ഡോർ വന്നിടിച്ചതായും പരാതിയുണ്ട്.കുറ്റിപ്പുറം - തുശൂർ റൂട്ടിലോടുന്ന ദുർഗ എന്ന ബസ്സാണ് വിദ്യാർത്ഥിനി വീണതായി അറിഞ്ഞിട്ടും നിർത്താതെ പോയത് പ്രിൻസിപ്പൽ ഡോ. കമലുദീൻ കുന്നംകുളം പോലീസിൽ പരാതി നൽകി. കൈക്ക് സാരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.