25 April 2024 Thursday

കോഴിക്കോട് മൊബൈൽ ഫോൺ കടയിൽ മോഷണം; 12 ഫോണുകളും പണവും നഷ്ടമായി

ckmnews

കോഴിക്കോട്: കോഴിക്കോട് മൊബൈൽ കടയിൽ വൻ മോഷണം. കോഴിക്കോട് മാവൂരിലെ മൊബൈൽ ഫോൺ കടയിലാണ് മോഷണം നടന്നത്. അൽ ഫല എന്ന കടയിൽ ഇന്നലെ രാത്രി പൂട്ട് പൊളിച്ചാണ് കള്ളൻ കയറിയതെന്ന് കരുതുന്നു. രാവിലെ കടയുടമ കട തുറക്കാനെത്തിയപ്പോൾ പൂട്ട് പൊളിച്ച നിലയിൽ കണ്ടതോടെയാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.


തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കടയിൽ നടത്തിയ പരിശോധനയിലാണ് ഫോണുകളും പണവും മോഷണം പോയെന്ന് അറിഞ്ഞത്. കടയിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടിക്കപ്പെട്ടത്. എത്ര രൂപയുണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടില്ല.