25 April 2024 Thursday

തൃശ്ശൂര്‍ മാളയില്‍ മുത്തശ്ശന്‍റെ ചികിത്സയ്ക്ക് കൂട്ടുപോയ 11 വയസുകാരനെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

ckmnews

തൃശ്ശൂർ: തൃശ്ശൂർ മാളയിൽ പതിനൊന്നുകാരനെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കാടുകുറ്റി സ്വദേശി അനൂപാണ് അറസ്റ്റിലായത്. മുത്തച്ഛന്‍റെ ചികിത്സക്ക് കൂടെ വരുമ്പോഴാണ് ഓട്ടോയിൽ വച്ച പതിനൊന്നുകാരനെ പ്രതി പീഡിപ്പിച്ചത്. 2021 ജനുവരിയിലായിരുന്നു സംഭവം. വീട്ടുകാരുടെ പരാതിയിൽ കഴിഞ്ഞ ജൂലൈയിലാണ് പൊലീസ് കേസെടുത്തത്. ഇതിനിടെ പ്രതി വിദേശത്തേക്ക് പോയിരുന്നു. ഇന്നലെ തിരിച്ചെത്തിയ പ്രതിയെ വിമാനത്താവളത്തിൽ വെച്ചാണ് മാള പൊലീസ് അറസ്റ്റ് ചെയ്തത്.