20 April 2024 Saturday

വീടിന് മുന്നില്‍ നിന്ന് മോഷണം പോയ ബൈക്ക് നമ്പര്‍ പ്ളേറ്റ് മാറ്റിയ നിലയില്‍ കണ്ടെത്തി

ckmnews

പൊന്നാനി:വീടിനു മുന്നിൽ നിന്നും നഷ്ടമായ പൊന്നാനി സ്വദേശിയുടെ ബൈക്ക്  നമ്പര്‍ പ്ളേറ്റ് മാറ്റിയ നിലയില്‍ ബൈക്ക് കണ്ടെത്തി.പൊന്നാനി, തെയ്യങ്ങാട് സ്വദേശി പുളിക്കൽ മനാഫിൻ്റെ ഉടമസ്ഥതയിലുള്ള KL54B2457 നമ്പർ Black &BLue കളർ Passion Plus ബൈക്ക് ആണ് ചാണാറോഡ് പരിസരത്തെ നിർമ്മാണത്തിലിരിക്കുന്ന  വീടിനു പിറകു ഭാഗത്തു നിന്നും കണ്ടെത്തിയത്.ചാണാറോഡ് സ്വദേശിയായ ഒരാൾ മോഷണം നടത്തിയ പ്രസ്തുത ബൈക്കിൻ്റെ നമ്പർ പ്ലേറ്റുകൾ നീക്കം ചെയ്ത നിലയിലും, ഇൻ്റിഗേറ്ററുകളും, മറ്റു ഭാഗങ്ങളും തകർത്ത നിലയിലുമാണ് കണ്ടെത്തിയത്.മോഷ്ടാവിനെ പൊന്നാനി പോലീസ് കസ്റ്റഡിയില്‍ എടുത്തു.