24 April 2024 Wednesday

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; വാവാ സുരേഷിന് പരുക്ക്

ckmnews

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; വാവാ സുരേഷിന് പരുക്ക്


തിരുവനന്തപുരം∙കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് വാവാ സുരേഷിന് പരുക്കേറ്റു. തട്ടത്തുമലയിൽ വച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.