29 March 2024 Friday

സിബിഎസ്ഇ മലപ്പുറം ജില്ലാ കലോത്സവം:നാളെ ഐഡിയൽ കാമ്പസിൽ തുടക്കമാവും

ckmnews


എടപ്പാൾ: മലപ്പുറം ജില്ലാ സിബിഎസ്ഇ സ്കൂൾ കലാമേളക്ക് ലഹരി വിരുദ്ധ പ്രതിജ്ഞയോടെ നാളെ

 ഐഡിയൽ  കാമ്പസിൽ തുടക്കമാവുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നാളെ മുതൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന കലോത്സവം 

 മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയും സ്ഥലം എംഎൽഎയുമായ ഡോക്ടർ കെ ടി ജലീൽ  ഉദ്ഘാടനം ചെയ്യും.പ്രശസ്ത എഴുത്തുകാരനും കവിയുമായ ആലംകോട് ലീലാകൃഷ്ണൻ മുഖ്യ അതിഥിയാവും.ജില്ലയിലെ സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്ത 74 സ്കൂളുകളിൽ നിന്നായി 3000 ത്തോളം കലാ പ്രതിഭകളാണ് ജില്ലാ കലോത്സവത്തിൽ നാല് കാറ്റഗറികളിലായി 16 വേദികളിൽ മൂന്ന് ദിവസം മാറ്റുരക്കുക.കലാമേളയുടെ സുഗമമായ നടത്തിപ്പിന് എല്ലാവിധ സംവിധാനങ്ങളും ഐഡിയൽ ക്യാമ്പസിൽ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.കലാ മത്സരങ്ങൾ കാണാൻ വരുന്നവർക്കായി സ്പോർട്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, മോണ്ടിസോറി, തുടങ്ങി വിവിധ വിഭാഗങ്ങളുടെ എക്സിബിഷനുകൾ, ബുക്ക് ഫെയർ, ഫുഡ് കോർട്ട് പാർക്ക് തുടങ്ങി വിനോദത്തിനും വിജ്ഞാനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഐഡിയൽ ക്യാമ്പസിൽ ഒരുക്കിയിട്ടുണ്ട്.ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി കുഞ്ഞാവു ഹാജി, ട്രസ്റ്റ് സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ തവനൂർ പഞ്ചായത്ത് പ്രസിഡണ്ട് സി പി നസീറ, വൈസ് പ്രസിഡണ്ട് ടിവി ശിവദാസൻ, വാർഡ് മെമ്പർ സിമ മധു, സഹോദയ പ്രസിഡൻറ് സിസി അനീഷ് കുമാർ, സെക്രട്ടറി അമീന് ജഹാൻ, ട്രഷറർ ഫാദർ തോമസ് ചാലക്കൽ സിബിഎസ്ഇ മാനേജ്മെൻറ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മൊയ്തീൻകുട്ടി, ജനറൽ സെക്രട്ടറി മജീദ് ഐഡിയൽ, പ്രോഗ്രാം കൺവീനർ സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിക്കും.പ്രതസമ്മേളനത്തിൽ ഐഡിയൽ സീനിയർ പ്രിൻസിപ്പാൾ എഫ് ഫിറോസ് സഹോദയ എക്സിക്യുട്ടീവ് മെമ്പർ റെജി വി ജോർജ്, ഐഡിയൽ ഇംഗ്ലിഷ് സ്കൂൾ പ്രിൻസിപ്പാൾ പ്രിയ അരവിന്, മീഡിയ കോഡിനേറ്റർ പി ടി എം ആനക്കര, യു വി സജിൻ എന്നിവർ പങ്കെടുത്തു.