25 April 2024 Thursday

ആലംകോട് പഞ്ചായത്ത് ഷോപ്പിങ് കോംപ്ളക്സിലെ അനധികൃത പാർക്കിങ്ങിനെതിരെ നടപടി ശക്തമാക്കി ചങ്ങരംകുളം പോലീസ്

ckmnews


ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത് ഷോപ്പിങ് കോംപ്ളക്സിലെ അനധികൃത പാർക്കിങ്ങിനെതിരെ നടപടി ശക്തമാക്കി ചങ്ങരംകുളം പോലീസ്.കെട്ടിടത്തിലെ വ്യാപാരികളുടെ പരാതിയെ തുടർന്നാണ് പോലീസ് നടപടി കടുപ്പിച്ചത്.വ്യാപാര സ്ഥാപനങ്ങളിലേക്കും കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസിലേക്കും എത്താൻ കഴിയാത്ത വിധം ബൈക്കുകൾ പാർക്ക് ചെയ്യുന്നത്  പൊതുജനങ്ങൾക്കും ബുദ്ധിമുട്ടായതോടെയാണ് വ്യാപാരികൾ ആലംകോട് ഗ്രാമപഞ്ചായത്തിന് പരാതി നൽകിയത്.ഗ്രാമപഞ്ചായത്ത് കെട്ടിടത്തിൽ മുന്നറിയിപ്പ് ബോഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു.എന്നാൽ മുന്നറിയിപ്പ് ബോർഡുകൾ പോലും അവഗണിച്ച് നൂറ് കണക്കിന് ബൈക്കുകളാണ് ഇവിടെ ദിനം പ്രതി പാർക്ക് ചെയ്യുന്നത്.ചങ്ങരംകുളം എസ്ഐ ഖാലിദിന്റെ നേതൃത്വത്തിൽ പാർക്ക് ചെയ്തിരുന്ന പല ബൈക്കുകൾക്കും നോട്ടീസ് നൽകി.പരിശോധനയിൽ രേഖകൾ  ശരിയല്ലാതിരുന്ന ബൈക്കുകൾ കണ്ടെത്തി പിഴ ചുമത്തുകയും ചെയ്തു.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഉദ്ധ്യോഗസ്ഥർ പറഞ്ഞു