25 April 2024 Thursday

ജീവിതം തന്നെയാണ് ലഹരി: പ്രതിജ്ഞയെടുത്ത് എസ് പി സി കേഡറ്റുകൾ

ckmnews

ജീവിതം തന്നെയാണ് ലഹരി: പ്രതിജ്ഞയെടുത്ത് എസ് പി സി കേഡറ്റുകൾ


എടപ്പാൾ:യുവതലമുറയെ വഴിതെറ്റിക്കുന്ന ലഹരിക്കെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ പോരാട്ടത്തിൽ യോദ്ധാക്കളായി കടകശ്ശേരി ഐഡിയൽ സ്കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകൾ.ലഹരിക്കെതിരെ നമുക്ക് ഒരുമിക്കാം എന്ന സന്ദേശവുമായി കുറ്റിപ്പുറം ടൗണിൽ റാലി സംഘടിപ്പിച്ചു.  ജീവിതമാണ് ലഹരി എന്ന ആശയം ജീവിതത്തിൽ പകർത്തുകയും അതിനു മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുമെന്നും ലഹരിമുക്ത നവകേരളം പടുത്തുയർത്താൻ എല്ലാ കഴിവും വിനിയോഗിക്കുമെന്നും എല്ലാവരും പ്രതിജ്ഞയെടുത്തു.കുറ്റിപ്പുറം സർക്കിൾ ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്‌പെക്ടർ വാസുണ്ണി കേഡറ്റുകൾക്ക് ബോധവത്കരണ ക്ലാസ്സ്‌ നൽകി.സുനിൽ ബാബു, ജെ ഗ്രേസ് ജ്യോതിലക്ഷ്‌മി, ഷമീർ പന്താവൂർ എന്നിവർ നേതൃത്വം നൽകി.