25 April 2024 Thursday

ദോത്തി ചലഞ്ചിന് നന്നംമുക്ക് പഞ്ചായത്തിൽ തുടക്കമായി

ckmnews

ദോത്തി ചലഞ്ചിന് നന്നംമുക്ക് പഞ്ചായത്തിൽ തുടക്കമായി


ചങ്ങരംകുളം;മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തനഫണ്ട് സമാഹരണാർത്ഥം നടത്തുന്ന ദോത്തി ചലഞ്ചിന് നന്നംമുക്ക് പഞ്ചായത്തിൽ തുടക്കമായി. ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് പ്രസിഡന്റ് സി എം യൂസഫ് നന്നംമുക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വി മുഹമ്മദുണ്ണി ഹാജിയെ ചേർത്ത് പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ, ടി ഉമ്മർ, റഷീദ് മുതുകാട്,അഷറഫ് കാട്ടിൽ, സാദിഖ് നെച്ചിക്കൽ, ആഷിക്ക് നന്നംമുക്ക്, ഇക്ബാൽ നരണിപ്പുഴ, ജമീല മനാഫ്, റഈസ അനീസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.