20 April 2024 Saturday

തവനൂർ മണ്ഡലം മുസ്ലിം ലീഗ് നേതൃ പരിശീലന ക്യാമ്പ് സമാപിച്ചു

ckmnews

തവനൂർ മണ്ഡലം മുസ്ലിം ലീഗ് നേതൃ പരിശീലന ക്യാമ്പ് സമാപിച്ചു


എടപ്പാൾ: മെമ്പർ ഷിപ്പ് ,പാർലമെൻ്റ് ഇലക്ഷൻ തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ  ആസൂത്രണം നടത്തുന്നതിന് തവനൂർ മണ്ഡലം മുസ്ലിം ലീഗ് സംഘടിപ്പിച്ച ഏകദിന ശില്പ ശാല സമാപിച്ചു.നൂറ്റി അമ്പതിമൂന്ന് ബൂത്തിൽ നിന്നും തെരഞ്ഞെടുത്ത നാനൂറ്റി ഇരുപത്തിയൊമ്പത് പേരാണ് ക്യാമ്പിൽ പങ്കെടുത്തത്.ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർക്കുള്ള ഫുജൈറ കേ എം സിസി തവനൂർ മണ്ഡലം കമ്മറ്റി ബെസ്റ്റ് മെമ്പർ അവാർഡ്  അർഹരായ അബ്ദുൽ നൗഫൽ പുറത്തൂർ ,എൻ പി ഹലീമ തൃപ്രങ്ങോട്, കെകെ ആനന്ദൻ കാലടി എന്നിവർക്കും ജൂറി പ്രത്യേക പുരസ്കാരതിന് അർഹരായ ശാന്ത മാധവൻ വട്ടംകുളം,റംല ടീച്ചർ മംഗലം, എം കേ അലവിക്കുട്ടി തൃപ്രങ്ങോട് എന്നിവർക്കും ട്രോഫി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ  വിതരണം ചെയ്തു.ഇബ്രാഹിം മൂതൂർ അധ്യക്ഷത വഹിച്ചു യു എ ലത്തീഫ് എംഎൽഎ, കുറു ക്കൊളി മൊയ്തീൻ എംഎൽഎ,അഷ്റഫ് കൊക്കൂർ പിപി യൂസഫലി,എം അബ്ദുല്ലക്കുട്ടി ആർകെ ഹമീദ് കെപി മുഹമ്മദലി ഹാജി എം കേ ഇബ്രാഹിം, പി കേ അഷ്റഫ്, എൻ കേ റഷീദ്,പത്തിൽ അഷ്റഫ് ലത്തീഫ് ഐൻകളം, സി എം ടീ സീതി പ്രസംഗിച്ചു.ഡോ സാബിർ നവാസ് നൗഷാദ് മണ്ണിസ്സേരി ക്ലാസ് എടുത്തു