29 March 2024 Friday

ചിത്രകലാരംഗത്ത് വിസ്മയം തീർത്ത സന്തോഷ് മീനാക്ഷിയെ നബിദിന ആഘോഷ കമ്മിറ്റി അനുമോദിച്ചു

ckmnews

ചിത്രകലാരംഗത്ത് വിസ്മയം തീർത്ത സന്തോഷ് മീനാക്ഷിയെ നബിദിന ആഘോഷ കമ്മിറ്റി അനുമോദിച്ചു


ചങ്ങരംകുളം:ചിത്രകലാരംഗത്ത് വിസ്മയം തീർത്ത സന്തോഷിനെ നബിദിന ആഘോഷ കമ്മിറ്റി അനുമോദിച്ചു.ചങ്ങരംകുളം ചിയ്യാനൂർ നടന്ന നബിദിന ആഘോഷ വേദിയിലാണ് സന്തോഷിനെ ലിവാഹുൽ ഹുദാ കൾച്ചറൽ ഫൗണ്ടേഷൻ പുരസ്കാരം നൽകി അനുമോദിച്ചത്.ചിയ്യാനൂർ സ്വദേശിയായ സന്തോഷ് മീനാക്ഷി ഗാനാലാപന രംഗത്തും,ചിത്രകലാരംഗത്തും തിളങ്ങി നിൽക്കുന്ന കലാകാരനാണ്.വാദ്യ രംഗത്തും മറ്റു അനുഷ്ടാന കലാരംഗത്തും സജീവമാണ് പെയ്ന്റിങ് തൊഴിലാളിയായ ഈ കലാ കാരൻ