24 April 2024 Wednesday

കൊരട്ടിക്കര കുരിശ് പളളി പെരുന്നാൾ ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിക്കും

ckmnews

കൊരട്ടിക്കര കുരിശ് പളളി പെരുന്നാൾ ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിക്കും


ചങ്ങരംകുളം:കൊരട്ടിക്കര സെൻറ് പീറ്റേഴ്സ് ആന്റ് സെൻറ്  പോൾസ് ചാരിറ്റബിൾ സൊസൈറ്റിക്ക് കീഴിലുള്ള  സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾ സ്  യാക്കോബായ സുറിയാനി കുരിശുപള്ളി പെരുന്നാളിന് ഞായറാഴ്ച വികാരി ഫാ.റെജി കൂഴിക്കാട്ടിൽ  കൊടിയേറ്റി.കുരിശ് പള്ളിയിൽ സ്ഥാപിച്ച വലിയ എൽ.ഇ.ഡി കുരിശിന്റെ സ്വിച്ച് ഓൺ കർമ്മം വികാരി ഫാ റെജി കൂഴിക്കാട്ടിൽ നിർവ്വഹിച്ചു.ഒക്ടോബർ 22 ' 23 ശനി , ഞായർ ദിവസങ്ങളിലാണ്  കുരിശുതൊട്ടിയുടെ 

 പെരുന്നാൾ ആഘോഷം നടത്തപ്പെടുന്നത് .22 ന് ശനിയാഴ്ച വൈകിട്ട് ആറിന് സന്ധ്യ നമസ്കാരം തുടർന്ന് വിവിധ പ്രാദേശിക ആഘോഷ കമ്മിറ്റികളുടെ പെരുന്നാൾ ആരംഭിച്ച്  പുലർച്ച കുരിശുതൊട്ടിയിൽ സമാപിക്കും.ഞായറാഴ്ച ഉച്ചയ്ക്ക് പകൽ പെരുന്നാൾ ആരംഭിച്ച് വൈകീട്ട് അഞ്ചിന് എത്തിച്ചേരും തുടർന്ന് കുരിശുതൊട്ടിയിൽ പ്രാർത്ഥനയും സ്ലീബാ വണക്കത്തിനുശേഷം നേർച്ച സദ്യയും നടക്കും.പെരുന്നാൾ കൊടിയേറ്റത്തിന് വികാരി ഫാ.  റെജി കൂഴിക്കാട്ടിൽ ,  ചാരിറ്റിസ് സെക്രട്ടറി  സാബു  സ്കറിയാച്ചൻ , ട്രഷറർ പി.കെ. ജോർജ് , ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളായ പി.സി താരുകുട്ടി , വർഗ്ഗീസ് കണ്ണനായ്ക്കൽ , തോമസ് കാട്ടിൽ , ജിജോ ജെക്കബ് ,ലിയോ അബ്രഹാം എന്നിവർ നേതൃത്വം നൽകി.