25 April 2024 Thursday

എടപ്പാള്‍ വട്ടംകുളം മേഖലയില്‍ കര്‍ശനനിയന്ത്രണം

ckmnews

എടപ്പാള്‍ വട്ടംകുളം മേഖലയില്‍ കര്‍ശനനിയന്ത്രണം


22,23,24,25 തിയ്യതികളില്‍ പൂര്‍ണ്ണമായും അടച്ചിടും


എടപ്പാള്‍:കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ എടപ്പാള്‍ വട്ടംകുളം മേഖലയില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി.22,23,24,25 തിയ്യതികളില്‍ മേഖല പൂര്‍ണ്ണമായും അടച്ചിടും.എടപ്പാള്‍ പഞ്ചായത്തില്‍ 1,8,9,1011,12,16,17,18,19 വാര്‍ഡുകള്‍ ഉള്‍പ്പെട്ട പൂക്കരത്തറ ഐലക്കാട് അംശക്കച്ചേരി തലമുണ്ട തുയ്യം എടപ്പാള്‍ ടൗണ്‍,വട്ടംകുളം പഞ്ചായത്തിലെ 12,13,14 വട്ടംകുളം ടൗണ്‍ ഉള്‍പ്പെട്ട വാര്‍ഡുകളും കണ്ടയ്ന്‍മെന്റ് സോണ്‍  ആക്കിയിട്ടുണ്ട്.ഐലക്കാട് ഇന്ന് 5 പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെയാണ് പ്രദേശത്ത് നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനമായത്.ഐലക്കാട് പൂക്കരത്തറ മേഖലയില്‍ 14 ദിവസം കണ്ടയ്മെന്റ് സോണ്‍ തുടരും.ആഗസ്റ്റ് 22,23,24,25 ശനി,ഞായര്‍,തിങ്കള്‍,ചൊവ്വ ദിവസങ്ങള്‍ മേഖല പൂര്‍ണ്ണമായും അടച്ചിടാനും തീരുമാനമുണ്ട്.അവശ്യ സാധനങ്ങളുടെ വില്‍പന കാലത്ത് 7 മുതല്‍ ഉച്ചക്ക് 2 വരെ മാത്രം പ്രവര്‍ത്തിക്കാനും പൊന്നാനി ബ്ളോക്ക് ഓഫീസില്‍ ചേര്‍ന്ന ഉദ്ധ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്.