25 April 2024 Thursday

ഡിവൈഎഫ്ഐ കാൽനടജാഥ ചങ്ങരംകുളത്ത് സമാപിച്ചു

ckmnews

ഡിവൈഎഫ്ഐ കാൽനടജാഥ ചങ്ങരംകുളത്ത് സമാപിച്ചു


ചങ്ങരംകുളം:കഴിഞ്ഞ മൂന്ന് ദിവസമായി ഡിവൈഎഫ്ഐ എടപ്പാൾ ബ്ളോക്ക് കമ്മിറ്റി നടത്തി വന്ന കാൽനടപ്രചരണ ജാഥ ചങ്ങരംകുളത്ത് സമാപിച്ചു.കേന്ദ്രസർക്കാരിന്റെ തൊഴിലില്ലായ്മക്കെതിരെ മത നിരപേക്ഷ ഇന്ത്യക്കായി നവംബർ 3ന് ഡിവൈഎഫ്ഐ നടത്തുന്ന പാർലമെന്റ് മാർച്ചിന്റെപ്രചരാർത്ഥമാണ് എടപ്പാൾ ബ്ളോക്ക് കമ്മിറ്റി കാൽനട പ്രചരണജാഥ സംഘടിപ്പിച്ചത്.ചങ്ങരംകുളത്ത് നടന്ന സപാപന പൊതുയോഗം ജംഷീദലി ഉദ്ഘാടനം ചെയ്തു.ഷിഹാബ് മോസ്കോ സ്വാഗതം പറഞ്ഞ യോഗത്തിൽ യദു ഗോപക് അധ്യക്ഷത വഹിച്ചു.ജാഥാ ക്യാപ്റ്റൻ എ സിദ്ധിക് വൈസ് ക്യാപ്റ്റൻ ആർ ഗായത്രി,ജാഥാ മാനേജർ എപി വിമൽ എന്നിവർ സംസാരിച്ചു.