29 March 2024 Friday

പ്രവാചകന്റെ നീതി നിറഞ്ഞ അധ്യാപനങ്ങൾക്ക് പ്രസക്തി വർദ്ധിച്ചു:പി.ടി കുഞ്ഞുമുഹമ്മദ് മുസ്ലിയാർ

ckmnews


പെരുമ്പിലാവ് :സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ കുന്നംകുളം മേഖലാ കമ്മിറ്റി

നീതി നീങ്ങുന്ന ലോകം നീതി നിറഞ്ഞ തിരുനബി (സ്വ) എന്ന  മീലാദ് കാംപയിനിന്റെ

ഭാഗമായ് പെരുമ്പിലാവിൽ 

നബിദിന റാലി സംഘടിപ്പിച്ചു.നീതി നടപ്പിലാക്കേണ്ട

രാജ്യത്തിന്റെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവരിൽ നിന്നും നീതി അപ്രാപ്യമാവുന്ന വർത്തമാന കാലത്ത് പ്രവാചകന്റെ നീതി നിറഞ്ഞ അധ്യാപനങ്ങൾക്ക് പ്രസക്തി വർദ്ധിച്ചു വരുന്നതായി സമസ്ത ജില്ലാ പ്രസിഡന്റ് പിടി കുഞ്ഞുമുഹമ്മദ് മുസ്ലിയാർ അഭിപ്രായപ്പെട്ടു.പെരുമ്പിലാവ് സെന്ററിൽ സംഘടിപ്പിച്ച നബിദിന റാലിയുടെ സമാപനത്തിൽ ഹുബ്ബു റസൂൽ പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നീതി നടപ്പിലാക്കേണ്ട രാജ്യത്തിന്റെ നീതിപീഠങ്ങളിൽ നിന്നും ചിലപ്പോഴെക്കെ നീതി അപ്രത്യക്ഷമാവുന്ന സ്ഥിതിവിശേഷം ഉണ്ടാകുന്നത് നീതിന്യായ വ്യവസ്ഥയിൽ രാജ്യത്തെ ജനങ്ങൾക്ക് ഉണ്ടാകുന്ന വിശ്വാസം നഷ്ടപ്പെടുത്താനെ ഉപകരിക്കൂ എന്നും അദ്ദേഹം കൂടിച്ചേർത്തു.കൊരട്ടിക്കര ബദരിയ ജുമാ മസ്ജിദ് പരിസരത്തുനിന്ന് ആരംഭിച്ച  നബിദിന റാലിക്ക് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡണ്ട് മൊയ്തീൻകുട്ടി മുസ്ലിയാർ, കേച്ചേരി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തൃശ്ശൂർ ജില്ല അംഗങ്ങളായ മുസ്തഫ നദ്‌വി  മരത്തംകോട്, ഇബ്രാഹിം ഫൈസി പഴ്ന്നാന , സിദ്ദീഖ് ബദരി, ജംഇയ്യത്തുൽ മുഅല്ലിമീൻ റെയിഞ്ച് ഭാരവാഹികളായ കെ.കെ സുലൈമാൻ ദാരിമി കടവല്ലൂർ, സൈതലവി ഫൈസി, റഫീഖ് ഫൈസി, ഇസ്മായിൽ ഫൈസി,ഷാഫി ഫൈസി, മുസ്തഫ ദാരിമി, സലാം മൗലവി,സലീം കടങ്ങോട് സമസ്തയുടെ വിവിധ പോഷക സംഘടനകളുടെ ഭാരവാഹികൾ നേതൃത്വം നൽകി.ഹുബ്ബുറസൂൽ റസൂൽ പ്രഭാഷണ സംഗമത്തിൽ സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തി സമസ്ത കേരള ജംഇയ്യത്തുൽ മുദരിസീൻ ജില്ലാ പ്രസിഡണ്ട് സുലൈമാൻ അൻവരി , സ്വാലിഹ് അൻവരി ചേകന്നൂർ, അബ്ദുൽ ഖാദർ കൊരട്ടിക്കര, ഹക്കീം ബാഖവി, ഹംസ ഹാജി പന്നിത്തടം, എന്നിവർ പങ്കെടുത്തു പെരുമ്പിലാവ്, കേച്ചേരി, കോട്ടേൽ, മരത്തംകോട് എരുമപ്പെട്ടി എന്നീ  റെയ്ഞ്ചുകളിൽ നിന്നായി അമ്പതോളം ദഫ് സ്കൗട്ട് സംഘങ്ങൾ റാലിയിൽ അണിനിരന്നു യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ മൊയ്തീൻകുട്ടി മുസ്ലിയാർ അധ്യക്ഷത വഹിച്ചു ജനറൽ കൺവീനർ കെ കെ സുലൈമാൻ ദാരിമി കടവല്ലൂർ സ്വാഗതവും എസ് പി മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു.