25 April 2024 Thursday

പാവിട്ടപ്പുറം അസബാഹ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ദിന റാലി നടത്തി

ckmnews


ചങ്ങരംകുളം:പാവിട്ടപ്പുറം അസബാഹ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ ലഹരിക്കെതിരെ പോരാടാനുളള ആഹ്വാനവുമായി ലഹരി വിരുദ്ധറാലി നടത്തി.അസബാഹ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ്, ഗൈഡ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിലാണ്  പാവിട്ടപ്പുറം സെന്ററിൽ ലഹരി വിരുദ്ധ റാലി നടത്തിയത്. പ്രിൻസിപ്പാൾ പിവി വില്ലിംഗ്ടൺ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജംസിയ ബിപി,ഗൈഡ് ക്യാപ്റ്റൻ സുമിത ടിഎസ് അധ്യാപകരായ സുരേഷ് ബാബു കെ.എം,സുവിത കെ, തൻസീർ എ,അബ്ദുൾ ലത്തീഫ് സിഎം ക്രിസ്റ്റീന ജോർജ്ജ്, സജ്ന എസ്,അലി പിബി എന്നിവർ നേതൃത്വം നൽകി.