28 March 2024 Thursday

ചങ്ങരംകുളം സാംസ്കാരിക സമിതി ഭവനഭേദനം കഥാസമാഹാരം ചർച്ച ചെയ്തു

ckmnews



ചങ്ങരംകുളം:സാംസ്കാരിക സമിതി

ഭവനഭേദനം കഥാസമാഹാരം ചർച്ച ചെയ്തു.വി ആർ സുധീഷ് രചിച്ച കേരളാ സാഹിത്യ അക്കാദമി അവാർഡ് നേടിയ ഭവനഭേദനം ഗാർഹികവും സാമൂഹികവുമായി പീഡനങ്ങൾ  അനുഭവിക്കേണ്ടി വരുന്ന സ്ത്രീകളുടേയും കുട്ടികളുടേയും വേദനകൾ കൊണ്ട് ഭേദിക്കപ്പെടുന്ന ഭവനങ്ങളായിത്തീരുന്നു എന്ന് സോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.പ്രസിഡണ്ട് എം എം ബഷീർ മോഡറേറ്ററായി ഇസ്ഹാഖ് ഒതളൂർ ചർച്ചയിൽ പങ്കെടുത്തു.ശ്രീമതി ചന്ദ്രിക രാമനുണ്ണി ആശംസകൾ അറിയിച്ചു.വിനിൽ പോൾ രചിച്ച അടിമ കേരളത്തിൻ്റെ അദൃശ്യ ചരിത്രം എന്ന കൃതി കെവി ശശീന്ദ്രൻ പരിചയപ്പെടുത്തി.