25 April 2024 Thursday

പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയോട് മോശമായി പെരുമാറി ചങ്ങരംകുളത്ത് പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ

ckmnews

പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയോട് മോശമായി പെരുമാറി


ചങ്ങരംകുളത്ത് പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ


ചങ്ങരംകുളം:പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ.ചങ്ങരംകുളം സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാവാത്ത  ഹൈസ്കൂൾ വിദ്യാർത്ഥിയോട് മോശമായി പെരുമാറിയെന്ന വിദ്യാർത്ഥിയുടെ പരാതിയിലാണ് അധ്യാപകൻ അറസ്റ്റിലായത്.പെരുമ്പിലാവ് സ്വദേശി അബ്ദുൽ റഷീദ് (50)നെയാണ് ചങ്ങരംകുളം പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്ത്‌.സ്കൂളിൽ അധ്യാപകൻ കുട്ടികളോട് മോശമായി പെരുമാറുന്നു എന്ന പരാതിയിൽ ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്ണൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു