29 March 2024 Friday

വൈവിധ്യമാർന്ന പരിപാടികളോടെ നബിദിനം ആഘോഷിച്ചു

ckmnews


എടപ്പാൾ:അണ്ണക്കമ്പാട് അബ്റാർ ജുമാമസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.നബിദിന സമ്മേളനം പ്രമുഖ പണ്ഡിതനും വാഗ്മിയുമായ എടപ്പാൾ ചുങ്കം മഹല്ല് ഖത്തീബ് അബ്ദുറഹിമാൻ ബാഖവി ഉദ്ഘാടനം ചെയ്തു. പള്ളി പ്രസിഡന്റ്‌ കെ പി ഹുസൈൻ ഹാജി ആദ്യക്ഷത വഹിച്ചു. പള്ളി ഖത്തീബ് നുഹമാൻ ദാരിമി,  സെക്രട്ടറി ഫിറോസ്ഖാൻ അണ്ണക്കമ്പാട്, മഹല്ല് പ്രസിഡന്റ്‌ ഇ വി നാസർ, സെക്രെട്ടറി ഹൈദരാലി പോറാടത്ത്, നാസർ ചക്കായിൽ, എം കുഞ്ഞിമുഹമ്മദ്, അബ്ദുറഹിമാൻ അഹ്സനി, അജീബ് അഷറഫി, ആഷിക് അണ്ണക്കമ്പാട്, എന്നിവർ പ്രസംഗിച്ചു.  ചക്കായിൽ അലി, പി കെ അബ്ദുൽജബ്ബാർ, മുഹമ്മദുണ്ണിഹാജി,ബഷീർ അണ്ണക്കമ്പാട്, എന്നിവർ സമ്മാനദനം നടത്തി. പതാക ഉയർത്തൽ, ഘോഷയാത്ര, ഭക്ഷണവിതരണം, കലാവിരുന്ന് എന്നിവയ്യായിരുന്നു പരിപാടികൾ.