18 April 2024 Thursday

കാണി മാർസ് ചലച്ചിത്രോൽസവം:സ്വാഗത സംഘം രൂപീകരിച്ചു.

ckmnews

കാണി മാർസ് ചലച്ചിത്രോൽസവം:സ്വാഗത സംഘം രൂപീകരിച്ചു.


ചങ്ങരംകുളം:കാണി ഫിലിം സൊസൈറ്റിയും മാർസ് സിനിമാസുമായി സഹകരിച്ച് ചങ്ങരംകുളം മാർസ് സിനിമാസിൽ വെച്ച് നവമ്പർ 11,12,13 തിയ്യതികളിൽ നടത്തുന്ന ചലച്ചിത്രോൽസവത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു.ആലങ്കോട് ലീലാകൃഷ്ണൻ (ചെയർമാൻ),എം.നാരായണൻ നമ്പൂതിരി,അജിത് മായനാട്ട്( വൈസ് ചെയർമാൻ)വാസുദേവൻ അടാട്ട്,അബ്ദുൾ ജബ്ബാർ.എൻ.വി (കൺവീനർമാർ),വി.മോഹനകൃഷ്ണൻ(ഫെസ്റ്റിവൽ ഡയറക്ടർ) .ആലങ്കോട് പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ഷാഹിർ ഡെലിഗേറ്റ് പാസ്സ് വില്പന ഉദ്ഘാടനം ചെയ്തു.എം. നാരായണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാസുദേവൻ അടാട്ട് സ്വാഗതവും പി.എം.സുരേഷ് കുമാർ നന്ദിയും പറഞ്ഞു.വി.വി.കരുണാകരൻ,ടി.രാംദാസ്,വി. മോഹനകൃഷ്ണൻ എന്നിവർ സംസാരിച്ചു.