28 March 2024 Thursday

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം റിയാസ് പഴഞ്ഞി കോൺഗ്രസ് വിട്ടു

ckmnews

എരമംഗലം: വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും യൂത്ത് കോൺഗ്രസ് സംസ്ഥാനസമിതി അംഗവുമായ റിയാസ് പഴഞ്ഞി കോൺഗ്രസിൽനിന്ന് രാജിവെച്ചു.


ഞായറാഴ്‌ച വൈകുന്നേരത്തോടെ നവമാധ്യമങ്ങൾ വഴിയാണ് കോൺഗ്രസ് വിടുന്നുെവന്നകാര്യം റിയാസ് പഴഞ്ഞി അറിയിച്ചത്.അടുത്തിടെയായി പൊന്നാനിയിലെ കോൺഗ്രസ് പ്രാദേശിക നേതൃത്വവുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു.


കെ.പി.സി.സി. അംഗം ഷാജി കാളിയത്തേലിന്റെ കോൺഗ്രസ് പുനഃപ്രവേശനത്തിനെതിരേ പരസ്യനിലപാട് റിയാസ് സ്വീകരിച്ചത് ഏറെ വിവാദമായിരുന്നു.യൂത്ത് കോൺഗ്രസ് വെളിയങ്കോട് മണ്ഡലം പ്രസിഡന്റായും പൊന്നാനി പാർലമെൻറ് ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്താണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതിയിലേക്ക് റിയാസിനെ തിരഞ്ഞെടുത്തത്