20 April 2024 Saturday

പാലപ്പെട്ടി ദുബൈപടിയില്‍ പലചരക്ക് കട കുത്തി തുറന്ന് മോഷണം

ckmnews

പാലപ്പെട്ടി ദുബൈപടിയില്‍ പലചരക്ക് കട കുത്തി തുറന്ന് മോഷണം

എരമംഗലം:പാലപ്പെട്ടി ദുബൈപടിയിൽ പലചരക്ക് കട കുത്തിതുറന്ന് മോഷണം.പാലപ്പെട്ടി, ദുബൈപടി സ്വദേശി പുത്തോത്തയിൽ കുഞ്ഞിമോൻ (കുഞ്ഞീവിത്താടെ കട) എന്നവരുടെ ഉടമസ്ഥതയിലുള്ള  പലചരക്ക് കടയിലാണ് കുത്തിതുറന് മോഷണം നടന്നത്.കടയിൽ സൂക്ഷിച്ചിരുന്ന പണവും, മറ്റു വില പിടിപ്പുള്ള സാധനങ്ങളും മോഷണം പോയതായി കടയുടമ പറയുന്നു.രാത്രിയിൽ സുരക്ഷിതമായ രീതിയിൽ അടച്ചിട്ടു പോയ കട രാവിലെ തുറക്കാൻ വന്നപ്പോഴാണ്  കുത്തിത്തുറന്ന നിലയിൽ കാണപ്പെട്ടത്. പെരുമ്പടപ്പ് പോലീസ് അന്വേഷണം ആരംഭിച്ചു