25 April 2024 Thursday

എടപ്പാൾ വീണ്ടും കണ്ടെയിൻമെന്റ് സോണിലേക്ക്

ckmnews

എടപ്പാൾ വീണ്ടും കണ്ടെയിൻമെന്റ് സോണിലേക്ക്


*ഇന്ന് (21-08-20) ഉച്ചയ്ക്ക് 2 മുതൽ കണ്ടെയിൻമെന്റ് സോൺ നിബന്ധനകളും  വ്യവസ്ഥകളും നിലവിൽ വരും*

എടപ്പാൾ:പഞ്ചായത്തിലെ 1,8, 9, 10, 11, 12, 16, 17, 18, 19 എന്നീ വാര്‍ഡുകളും വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ 12,13,14 വാർഡുകളും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി 21-08-2020 ന് ഉച്ചക്ക് 2 മണി മുതൽ  കണ്ടൈന്റ്മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു.കണ്ടെയിൻമെൻ്റ് സോണിലെ നിബന്ധനകളും വ്യവസ്ഥകളും

കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള പോക്കുവരവ് നിയന്ത്രിത മാർഗ്ഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

 എമർജൻസി, വിവാഹം, - മരണം എന്നി അടിയന്തിര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകൾ കർശനമായി നിരോധിച്ചിരിക്കുന്നു.

10 വയസിന് താഴെയുള്ളവർ 60 വയസിന് മുകളിലുള്ളവർ എന്നിവർ അവരുടെ മെഡിക്കൽ ആവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങാൻ പാടുള്ളതല്ല.

അവശ്യവസ്തുക്കൾ വാങ്ങിക്കുവാൻ പോവുന്ന പൊതുജനങ്ങൾ റേഷൻ കാർഡ് നിർബന്ധമായും കയ്യിൽ കരുതേണ്ടതാണ്.

ഹൈവേയിലൂടെ കടന്ന് പോകുന്ന ദീർഘദൂര യാത്രാവാഹനങ്ങൾ പ്രദേശ പരിധിയിൽ നിർത്താൻ പാടുള്ളതല്ല.

മേൽ പ്രദേശങ്ങളിൽ അവശ്യവസ്തുക്കൾ കൊണ്ട് പോകുന്നതിനുള്ള വാഹനങ്ങളുടെ(ചരക്കു വാഹനങ്ങൾ) ഗതാഗതം അനുവദിക്കുന്നതാണ്. 

രാത്രി 07.00 മണി മുതൽ രാവിലെ 05.00 മണി വരെ നെറ്റ് കർഫ്യൂ നിലനിൽക്കുന്നതാണ്.

കോവിഡ് 19 രോഗനിർവ്യാപന പ്രതിരോധ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട സർക്കാർ ഓഫീസുകൾ , അവശ്യ സേവനം നൽകുന്ന മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവ മാത്രമേ പ്രവർത്തിപ്പിക്കുവാൻ പാടുള്ളു.  

മേൽ സൂചിപ്പിട്ടുള്ള പ്രദേശങ്ങളിൽ നിന്നും മറ്റ് പ്രദേശങ്ങളിലുള്ള സർക്കാർ ഓഫീസുകളിൽ സേവനം ചെയ്യുന്ന ജീവനക്കാർ വർക്ക് ഫ്രം ഹോം രീതിയിലാണ് പ്രവർത്തിക്കേണ്ടത്.

ബാങ്കുകൾ 50 % ജീവനക്കാരെ ഹാജരാക്കി രാവിലെ 10.00 മണി മുതൽ ഉച്ചക്ക് മണി വരെ പ്രവർത്തിപ്പിക്കാവുന്നതാണ് . ATM കൾ പ്രവർത്തിക്കാവുന്നതാണ്.

ഇൻഷുറൻസ് സ്ഥാപനങ്ങൾ , സ്വകാര്യ സ്ഥാപനങ്ങൾ , അക്ഷയ എന്നിവ പ്രവർ ത്തിപ്പിക്കുവാൻ പാടുള്ളതല്ല. 

മെഡിക്കൽ ലാബ് ,മീഡിയ എന്നിവയ്ക്ക് പ്രവർത്തിക്കാവുന്നതാണ്

മത്സ്യ മാംസാദികളുടെ വിൽപന , വിതരണം കർശമായി നിരോധിച്ചിരിക്കുന്നു. 

പാൽ, പത്രം എന്നിവ വിതരണം ചെയ്യാവുന്നതാണ് 

മേൽ സ്ഥലങ്ങളിലെ റേഷൻ കടകൾ, ഭക്ഷ്യ , അവശ്യവസ്തുക്കളുടെ കച്ചവട സ്ഥാപനങ്ങൾ രാവിലെ 7.00 മണി മുതൽ ഉച്ചയ്ക്ക് 02.00 മണി വരെ മാത്രമെ പ്രവർ ത്തിപ്പിക്കുവാൻ പാടുള്ളൂ. 

പൊതുജനങ്ങൾ നിബന്ധനകൾ പാലിച്ച് കൊണ്ട് അവശ്യ വസ്തുക്കൾ വാങ്ങി പോകുന്നതിനുള്ള സൗകര്യങ്ങൾ പോലീസ് ചെയ്ത് കൊടുക്കേണ്ടതാണ്.

തിങ്കൾ , ബുധൻ , വെള്ളി എന്നീ ദിവസങ്ങളിൽ റേഷൻ കാർഡ് നമ്പറിന്റെ അവസാന അക്കം ഒറ്റ അക്കത്തിൽ വരുന്ന കാർഡുടമകൾക്കും ചൊവ്വ, വ്യാഴം , ശനി എന്നീ ദിവസങ്ങളിൽ റേഷൻ കാർഡ് നമ്പറിന്റെ അവസാന അക്കം ഇരട്ട അക്കത്തിൽ വരുന്ന കാർഡുടമകൾക്കും അവശ്യവസ്തുക്കൾ വാങ്ങുന്നതിലേക്കായി മാത്രം യാത്ര അനുവദിക്കുന്നതാണ്

റേഷൻ കാർഡ് യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാൻ പാടുള്ളതല്ല.

ഹോട്ടലുകളിൽ പാർസൽ സർവ്വീസിന് മാത്രം രാവിലെ 07.00 മണി മുതൽ രാത്രി 08.00 മണി വരെ അനുമതി ഉണ്ടായിരിക്കുന്നതാണ് 

ഉപഭോക്താക്കൾ കൃത്യമായ സാമൂഹികാകലം പാലിക്കുന്നുണ്ടെന്ന് സ്ഥാപന ഉടമകൾ ഉറപ്പ് വരുത്തേണ്ടതാണ് ഇക്കാര്യത്തിലുള്ള ലംഘനം സ്ഥാപന ഉടമക്കെതിരെ ഉള്ള നിയമ നടപടിക്കിടയാക്കുന്നതാണ് 

മാസ്ക് ധരിക്കാത്തവർക്ക് സാധനങ്ങൾ കൊടുക്കാൻ പാടുള്ളതല്ല.

മേൽ സൂചിപ്പിച്ചവ പാലിച്ചില്ലെങ്കിൽ പ്രസ്തുത സ്ഥാപനം യാതൊരു മുന്നറിയിപ്പുമില്ലാതെ അടപ്പിക്കുന്നതാണ് .

പെട്രോൾ പമ്പുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് രാവിലെ 07.00 മണി മുതൽ രാത്രി 10.00 മണി വരെ പ്രവർത്തിക്കാവുന്നതാണ്.

യാത്രക്കാർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുന്നതിനായി സർക്കാർ നിശ്ചയിച്ചിട്ടുള്ള പെട്രോൾ പമ്പുകൾക്ക് ഈ നിയന്ത്രണം ബാധകമല്ല.