25 April 2024 Thursday

മക്കളും മരുമക്കളുമായി വഴക്ക്, പിന്നാലെ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തി

ckmnews

കൊല്ലം: കാവനാട് കുടുംബ വഴക്കിന് പിന്നാലെ ഗൃഹനാഥൻ മരിച്ചു. കാവനാട് സ്വദേശി രാജു എന്ന ജോസഫ് ആണ് മരിച്ചത്. മക്കളും മരുമക്കളുമായി വഴക്ക് ഉണ്ടായതിന് പിന്നാലെയാണ് ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബാഗംങ്ങളുടെ മർദ്ദനമാണ് മരണകാരണം എന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി. മക്കളെയും മരുമക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജോസഫ് ഹൃദ്രോഗിയാണ്. പോസ്റ്റുമോര്‍ട്ടത്തിന് പിന്നാലെ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളു.