18 April 2024 Thursday

കോഴിക്കോട് പേരാമ്പ്രയില്‍ ബിജെപി പ്രവര്‍ത്തകൻ്റെ വീടിന് നേരെ ബോംബേറ്

ckmnews

കോഴിക്കോട് പേരാമ്പ്രയിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബബേറ്. കന്നാട്ടികടുക്കാംകുഴിയിൽ ശ്രീനിവാസൻ്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. ഇന്ന് പുല‍ര്‍ച്ചെ 12.40-ഓടെയായിരുന്നു സംഭവം.


അപകടത്തിൽ വീടിന് തകരാ‍ര്‍ സംഭവിച്ചിട്ടുണ്ട്. എന്നാൽ ആര്‍ക്കും പരുക്കേറ്റിട്ടില്ല. കഴിഞ്ഞ കുറച്ചു നാളുകളായി പ്രദേശത്ത് സിപിഐഎം – ബിജെപി സംഘ‍ര്‍ഷം നിലനിൽക്കുന്നുണ്ട്. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.