29 March 2024 Friday

ചങ്ങരംകുളത്ത് വ്യാപാരിയെ ഹണിട്രപ്പിൽ കുടുക്കി തട്ടി കൊണ്ട് പോയി മർദ്ധിച്ച് ആഡംബരകാറും സ്വർണ്ണവും അടക്കം 50 ലക്ഷത്തോളം രൂപയുടെ വസ്തുക്കൾ കവർന്ന സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ

ckmnews

ചങ്ങരംകുളത്ത് വ്യാപാരിയെ ഹണിട്രപ്പിൽ കുടുക്കി  തട്ടി കൊണ്ട് പോയി മർദ്ധിച്ച് ആഡംബരകാറും സ്വർണ്ണവും അടക്കം 50 ലക്ഷത്തോളം രൂപയുടെ വസ്തുക്കൾ കവർന്ന സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ


ചങ്ങരംകുളം:ഹണിട്രാപ്പിൽ കുടുക്കി വ്യാപാരിയെ തട്ടി കൊണ്ട് പോയി മർദ്ധിച്ച് ആഡംബരകാറും സ്വർണ്ണവും അടക്കം 50 ലക്ഷത്തോളം രൂപയുടെ വസ്തുക്കൾ തട്ടിയെടുത്ത സംഭവത്തിൽ ഒരാളെ കൂടി ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.കേസിൽ ഒളിവിൽ കഴിഞ്ഞ് വന്ന മലപ്പുറം തൂത ആലിപ്പറമ്പ്  സ്വദേശി ഉണ്ണികുന്നുംപുറത്ത് ശ്രീധരൻ(36)നെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ചങ്ങരംകുളം സിഐ ബഷീർ ചിക്കലിന്റെ നേതൃത്വത്തിൽ തിരൂർ ഡിവൈഎസ്പിയുടെ കീഴിലുള്ള പ്രത്യേക അന്യേഷണ സംഘം അറസ്റ്റ് ചെയ്തത്.രണ്ട് വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം.ചാലിശ്ശേരി സ്വദേശിയായ അടക്കവ്യാപാരിയെയാണ് സിനിമയിൽ അഭിനയിക്കാനാണെന്ന വ്യാജേനെ എടപ്പാളിൽ ലോഡ്ജിൽ എത്തിച്ച് മയക്ക് ഗുളിക നൽകി തട്ടിക്കൊണ്ട് പോയി മർദ്ധിച്ചത്.ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ കേസ് ഹണിട്രാപ്പ് ആയിരുന്നു എന്ന് പിന്നീട് പോലീസ് കണ്ടെത്തുകയായിരുന്നുആഢംഭര കാർ,സ്വർണ്ണാഭരണം,പണം,വിലകൂടിയ വാച്ച്,അടക്കം 50 ലക്ഷത്തോളം രൂപയുടെ വസ്തുക്കളാണ് സംഘം കവർന്നത്.12 ഓളം പ്രതികളുണ്ടായിരുന്ന കേസിൽ 11 പ്രതികളെ അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.സംഭവം നടന്ന് മാസങ്ങൾക്കകം തന്നെ പ്രധാന പ്രതികളെയും സ്വർണ്ണവും പണവും കാറും അടക്കമുള്ള തൊണ്ടിമുതലും കണ്ടെത്താൻ ടന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നു.ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക മേൽനോട്ടത്തിൽ ഡിവൈഎസ്പിക്ക് കീഴിൽ ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പഴുതടച്ച് നടത്തിയ അന്വേഷണമാണ്  മുഴുവൻ പ്രതികളെയും വലയിലാക്കാൻ സാധിച്ചത്.ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ കേസിലെ മുഴുവൻ പ്രതികളെയും കണ്ടെത്താൻ കഴിഞ്ഞത് പോലീസിന്റെ അന്വേഷണമികവിന് ലഭിച്ച അംഗീകാരമാണ്.