20 April 2024 Saturday

ശുകപുരം ക്ഷേത്രത്തിൽ ശബരിമല ഇടത്താവളം:ആശങ്കകൾ പരിഹരിച്ച് മുന്നോട്ടു പോകാൻ തീരുമാനം.

ckmnews

ശുകപുരം ക്ഷേത്രത്തിൽ ശബരിമല ഇടത്താവളം:ആശങ്കകൾ പരിഹരിച്ച് മുന്നോട്ടു പോകാൻ തീരുമാനം.


എടപ്പാൾ: ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ കിഫ്ബിയുടെ 10 കോടി ചെലവിൽ നിർമ്മിക്കുന്ന ശബരിമല ഇടത്താവളം പദ്ധതി പരിസരവാസികളുടെ ആശങ്കകൾ പരിഹരിച്ച് നടപ്പിലാക്കാൻ മലബാർ ദേവസ്വം ബോർഡ് വിളിച്ചു ചേർത്ത യോഗം തീരുമാനിച്ചു.ക്ഷേത്ര മതിൽക്കെട്ടിനകത്ത് നിർമ്മിക്കാനുദ്ദേശിക്കുന്ന ശൗചാലയങ്ങൾ ക്ഷേത്രത്തിന് കിഴക്ക് വശത്ത് കുളത്തിനപ്പുറത്തേക്ക് മാറ്റുന്ന കാര്യം പരിഗണിക്കും.ശബരിമല ഇടത്താവളത്തിനായി നിർമിക്കുന്ന ഊട്ടുപുരയും വിരിവെക്കൽ കേന്ദ്രവും വടക്കു പടിഞ്ഞാറു മൂലയിൽ നിന്ന് തെക്കു കിഴക്ക് ഭാഗത്തേക്ക് മാറ്റുന്ന കാര്യം വിദഗ്ദരുടെ അഭിപ്രായമനുസരിച്ച് പരിഗണിക്കാനും യോഗത്തിൽ ധാരണയായി.മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി അധ്യക്ഷനായി.അംഗം രാധ മാമ്പറ്റ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ,കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, ജില്ലാ പഞ്ചായത്തംഗം അഡ്വ.പി.പി.മോഹൻദാസ്,എക്‌സി.ഓഫീസർ ബാലാജി, ട്രസ്റ്റി ബോർഡ് ചെയർമാൻ കെ.സദാനന്ദൻ,കെ.എം.അച്യുതൻ നമ്പൂതിരി,അജിതൻ പള്ളിപ്പാട്,എം.ശങ്കരനാരായണൻ തുടങ്ങി നിരവധി പ്രമുഖർ പ്രസംഗിച്ചു