29 March 2024 Friday

പോർക്കുളത്ത് യുവാവിനെ കുത്തിയ സംഭവം; പ്രതികളുമായി തെളിവെടുപ്പ് നടത്തി

ckmnews


കുന്നംകുളം: പള്ളിപ്പെരുന്നാൾ കണ്ട് മടങ്ങി വരികയായിരുന്ന യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളുമായി കുന്നംകുളം പോലീസ് തെളിവെടുപ്പ് നടത്തി. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയും തുടർന്ന് പോർക്കുളം ഹെൽത്ത് സെന്ററിന് സമീപത്തെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തത്.