25 April 2024 Thursday

പൂക്കരത്തറ ദാറുൽ ഹിദായ ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം 15ന് നടക്കും

ckmnews

പൂക്കരത്തറ ദാറുൽ ഹിദായ ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം 15ന് നടക്കും


എടപ്പാൾ: പൂക്കരത്തറ ദാറുൽ ഹിദായ ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു.2022 ഒക്ടോബർ 15 ന് ശനിയാഴ്ച രാവിലെ 10 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടക്കുക.സ്കൂളിൽ 1998മുതൽ 2016 വരെയുള്ള കാലയളവിൽ എസ്.എസ്. എൽ. സി പ്ലസ് ടു പഠിച്ചിറങ്ങിയ മുഴുവൻ വിദ്യാർത്ഥി കളുടെയും സംഗമമാണ് സംഘടിപ്പിക്കുന്നത്.എല്ലാവരും കൃത്യസമയത്ത് എത്തിച്ചേരണമെന്നു സ്കൂൾ അധികൃതർ അറിയിച്ചു.