20 April 2024 Saturday

തിരൂരിൽ അമ്പത് ലക്ഷം രൂപയുടെ മയക്കുമരുന്ന് വേട്ട:പൊന്നാനി സ്വദേശികളായ രണ്ടുപേർ പിടിയിൽ

ckmnews

തിരൂരിൽ അമ്പത് ലക്ഷം രൂപയുടെ മയക്കുമരുന്ന് വേട്ട:പൊന്നാനി സ്വദേശികളായ രണ്ടുപേർ പിടിയിൽ


തിരൂർ: തിരൂർ മംഗലം എൻ ഓ സി പടിയിലെ സ്വകാര്യ കോട്ടേഴ്സിൽ  നിന്നും വ്യാഴാഴ്ച രാത്രി അമ്പത് ലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവും, ഹാഷിഷ് ഓയിലും പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് പൊന്നാനി സ്വദേശികളായ രണ്ടുപേർ ഉൾപ്പടെ നാലുപേർ പോലിസിന്റെ പിടിയിലായി.പൊന്നാനി തൃക്കാവ് സ്വദേശി തറയിൽ വീട്ടിൽ വിഷ്ണു, പൊന്നാനി സ്വദേശി കറുത്തമാക്കാനകത്ത് ബദറൂദ്ധീൻ, മുട്ടന്നോർ തോട്ടിവളപ്പിൽ നവാസ്, എൻ ഓ സിപ്പടി ഒറ്റയിൽ അബ്ദുൽ റസാഖ് എന്നിവരെയാണ് തിരൂർ സിഐ ജിജോയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കാപ്പ ചുമത്തി നാടുകടത്തിയ പൊന്നാനി സ്വദേശിയായ ഷെമീം വിലക്ക് ലംഘിച്ച് നാട്ടിലെത്തിയതിന് തുടർന്ന് പൊന്നാനി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയ്യാൾ ഒളിവിൽ കഴിഞ്ഞിരുന്ന എൻ ഓ സിപ്പടിയിലെ സ്വകാര്യ കോട്ടേഴ്സിലായിരുന്നു ഇതേ തുടര്‍ന്ന് ഈ കോട്ടേഴ്സിൽ നടത്തിയ പരിശോധനയിലാണ് 15 കിലോ കഞ്ചാവും, 900 ഗ്രം ഹാഷിഷ് ഓയിലും പിടികൂടിയത്. ആന്ധ്രയിൽ നിന്നും എത്തിച്ചതാണ് മയക്കുമരുന്നുകളെന്നാണ് പ്രതികൾ പോലിസിന് നൽകിയ മൊഴി.