Kollam
പ്രണയം നിരസിച്ചതിന് പക; പെണ്‍കുട്ടിയുടെ വീട്ടില്‍ ബ്ലേഡുമായി എത്തി അതിക്രമം യുവാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടിൽ കയറി അതിക്രമം നടത്തിയ യുവാവ് പിടിയിൽ. മയ്യനാട് സ്വദേശി ഷംനാദിനെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച പെണ്‍കുട്ടി താമസിക്കുന്ന വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും കയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് ഷംനാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്.