25 March 2023 Saturday

കോട്ടയത്ത് ഭർത്താവ് ഭാര്യയുടെ കൈ വെട്ടി

ckmnews

കോട്ടയത്ത് ഭർത്താവ് ഭാര്യയുടെ കൈ വെട്ടി. കാണക്കാരി സ്വദേശി മഞ്ജുവിനെയാണ് ഭർത്താവ് പ്രദീപ് വെട്ടിയത്. മഞ്ജുവിന്റെ ഒരു കൈ വെട്ടേറ്റു മുറിഞ്ഞ നിലയിലാണ്. ഒരു കൈയിലെ വിരലുകൾ അറ്റു പോയി. മഞ്ജുവിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കിനെ തുടർന്ന് അക്രമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.