25 March 2023 Saturday

‘പിരിവിന് വന്ന എന്നെ ലൈല ഭക്ഷണം കഴിക്കാൻ അകത്തേക്ക് ക്ഷണിച്ചു, സംശയം തോന്നിയതുകൊണ്ട് കയറിയില്ല’ : വെളിപ്പെടുത്തി സുമ

ckmnews

ഇലന്തൂരിൽ നരബലി നടത്തിയ ഭഗവൽ സിംഗിന്റെ വീട്ടിൽ പിരിവിന് വന്ന സ്ത്രീക്കെതിരെ കൊലപാതക ശ്രമമുണ്ടായെന്ന് വെളിപ്പെടുത്തൽ. സെപ്റ്റംബർ 10ന് വീട്ടിൽ വന്ന സുമയെ ലൈല ഭക്ഷണം കഴിക്കാൻ ക്ഷണിച്ചുവെന്ന് സുമ പറയുന്നു. എന്നാൽ അസ്വാഭാവികത തോന്നിയ സുമ ക്ഷണം നിരസിക്കുകയായിരുന്നു.

അടൂർ മഹാത്മജ ജനസേവ കേന്ദ്രം എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് സുമ. അനാഥാലയത്തിന് വേണ്ടി പിരിവ് നടത്തുന്നതിന്റെ ഭാഗമായാണ് ഇലന്തൂരെത്തിയത്. ലൈലയുടെ വീട്ടിലെത്തിയപ്പോൾ സുമ പിരിവിനെ കുറിച്ച് പറഞ്ഞു. 60 രൂപയാണ് ലൈല നൽകിയത്. തുടർന്ന് ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ലൈല നിർബന്ധിച്ചിരുന്നുവെന്ന് സുമ പറഞ്ഞു. പരിചയമില്ലാത്ത ഒരാളെ ഇത്രയധികം നിർബന്ധിച്ച് ക്ഷണിക്കുന്നതിൽ അസ്വാഭാവികത തോന്നിയാണ് സുമ വീട്ടിൽ കയറാതെ മടങ്ങിയത്.