29 March 2024 Friday

റദ്ദായ ലൈസൻസ് തിരിച്ചുകിട്ടാൻ ഇനി പാടുപെടും, വ്ളോഗര്‍മാരും കുടുങ്ങും;

ckmnews

സംസ്ഥാനത്ത് റോ​ഡ്​ നി​യ​മ​ങ്ങ​ൾ ലംഘിച്ചുകൊണ്ടും അപകടകരമായ രീതിയിലും അമിതവേഗതയിലുമൊക്കെ വാ​ഹ​ന​ങ്ങള്‍ ഓ​ടി​ക്കു​ന്ന​വ​ർ​ക്കെതിരെ എട്ടിന്‍റെ പണിയുമായി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. പി​ടി​കൂ​ടി പി​ഴ​യി​ട്ടും താ​ക്കീ​തും ന​ൽ​കി വി​ടു​ക​യും ഹ്ര​സ്വ​കാ​ല​ത്തേ​ക്ക്​ ​ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്​ പ​ക​രം കു​റ്റം ചെ​യ്​​ത​വ​ർ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യാ​ണ്​ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ നടപ്പിലാക്കാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ടൂ​റി​സ്​​റ്റ്​ ബ​സു​ക​ളു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യാ​ൻ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ൾ സംസ്ഥാനത്തെ നിരത്തുകളിലോടുന്ന മ​റ്റ്​ വാ​ഹ​ന​ങ്ങ​ളി​ലേ​ക്കും കൂടി വ്യാ​പി​പ്പി​ക്കാ​നാ​ണ്​ തീ​രു​മാ​നം. ഇ​തു​സം​ബ​ന്ധി​ച്ച രൂ​പ​രേ​ഖ​യും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ ത​യാ​റാ​ക്കു​ന്നു​ണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.