28 March 2024 Thursday

പൊന്നാനി തീരദേശത്തെ ഒരു അങ്കണവാടി കൂടി ഹൈടെക്കാകുന്നു:കെട്ടിട നിര്‍മാണോദ്ഘാടനം നടന്നു.

ckmnews

പൊന്നാനി തീരദേശത്തെ ഒരു അങ്കണവാടി കൂടി ഹൈടെക്കാകുന്നു:കെട്ടിട നിര്‍മാണോദ്ഘാടനം നടന്നു.


പൊന്നാനി: രണ്ടര പതിറ്റാണ്ടായി പൊന്നാനി തീരദേശത്ത്  നിലനില്‍ക്കുന്ന ഒരു അങ്കണവാടി കൂടി ഹൈടെക്കാകുന്നു. നായാടി കോളനി വാര്‍ഡിലെ പുതിയ അങ്കണവാടിയുടെ കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കമായി. വാര്‍ഡ് 44 ലെ സെന്റര്‍ നമ്പര്‍ 14 അങ്കണവാടി കെട്ടിട നിര്‍മാണോദ്ഘാടനം പി.നന്ദകുമാര്‍ എം.എല്‍എ നിര്‍വഹിച്ചു. നഗരസഭയുടെ 2021-22 വാര്‍ഷിക പദ്ധതി പ്രകാരമാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. രണ്ട് നിലകളിലായുള്ള കെട്ടിടം നിര്‍മിക്കുന്നതിന് 18 ലക്ഷം രൂപയാണ് നഗരസഭ ചെലവഴിക്കുന്നത്.താഴെത്തെ നിലയില്‍ ഹൈടെക് അങ്കണവാടിയും മുകള്‍ നിലയില്‍ ലൈബ്രറി, കമ്മ്യൂണിറ്റി ഹാള്‍ എന്നിവയും നിര്‍മിക്കാനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഇരുപത്തിയഞ്ചു വര്‍ഷത്തിലധികം പഴക്കമുള്ളകെട്ടിടം പൊളിച്ചു നീക്കി, ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടമാണ് നിര്‍മിക്കുന്നത്. നഗരസഭ ചെയര്‍മാന്‍ ശിവദാസ് അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, നഗരസഭാ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍മാരായ ആബിദ, രജീഷ് ഊപ്പാല, ഷീന സദേശന്‍, അങ്കണവാടി പ്രവര്‍ത്തക ഷീജ, രമണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.