25 April 2024 Thursday

അതിർത്തി തർക്കം: കഴുത്തിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക മരിച്ചു

ckmnews

തിരുവനന്തപുരം: അതിർത്തി തർക്കവുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിനിടെ കഴുത്തിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക മരിച്ചു. തിരുവനന്തപുരം അതിയന്നൂർ മരുതംകോട് സ്വദേശി 50 വയസ് പ്രായമുണ്ടായിരുന്ന വിജയകുമാരിയാണ് മരിച്ചത്. അയൽവാസികളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു.