19 April 2024 Friday

'ശ്രീദേവി' വ്യാജ ഫേസ്ബുക്ക്‌ അക്കൗണ്ട് വീണ്ടെടുത്ത് പൊലീസ്, 100 ലേറെ പേജിൽ മൂന്ന് കൊല്ലത്തെ ചാറ്റുകൾ

ckmnews

കൊച്ചി : ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ്‌ ഷാഫി, ഭഗവൽ സിംഗിനെ കെണിയിൽ കുരുക്കാൻ ഉപയോഗിച്ച 'ശ്രീദേവി' എന്ന വ്യാജ ഫേസ് ബുക്ക്‌ അക്കൗണ്ട് വീണ്ടെടുത്ത് പൊലീസ്. ഇരുവരും തമ്മിൽ മൂന്ന് വർഷം നടത്തിയ ചാറ്റുകളാണ് വീണ്ടെടുത്തത്. 100 ലേറെ പേജുകളുളള സംഭാഷണമാണ് ഇരുവരും തമ്മിൽ നടത്തിയത്. പ്രത്യേക അന്വേഷണ സംഘം ഇവ പരിശോധിക്കുകയാണ്. ഷാഫി, ശ്രീദേവിയെന്ന പേരിൽ മറ്റുള്ളവരോട് നടത്തിയ ചാറ്റുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. 

ശ്രീദേവിയെന്ന വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലിനോടുള്ള പ്രണയമായിരുന്നു ഭഗവൽസിംഗിനെ ക്രൂരമായ നരബലിയിലേക്ക് എത്തിക്കുന്നത്. 2019 ലാണ് ശ്രീദേവിയെന്ന അക്കൌണ്ടിൽ നിന്നും ഭഗവൽ സിംഗിന് റിക്വസ്റ്റ് വരുന്നത്. ജ്യോതിഷത്തിലും വൈദ്യത്തിലും ആകൃഷ്ടയാണെന്ന് അറിഞ്ഞതോടെ അടുപ്പമായി. പിന്നെ കുടുംബ വിശേഷം പങ്കുവെച്ച് മാനസിക അടുപ്പ് ശക്തമാക്കി. അത് പ്രണയത്തോളമെത്തിയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ചാറ്റുകളല്ലാതെ ഇരുവരും നേരിൽ സംസാരിച്ചില്ല. എന്നിരുന്നാലും 'ശ്രീദേവി'യെ ഭഗവൽസിംഗ് കണ്ണടച്ചു വിശ്വസിച്ചു.