20 April 2024 Saturday

മലയാലപ്പുഴയിലെ പരസ്യ മന്ത്രവാദം; സര്‍ക്കാര്‍ കാണുന്നത് അതീവ ഗൗരവത്തോടെയെന്ന് വീണാ ജോര്‍ജ്

ckmnews

പത്തനംതിട്ട മലയാലപ്പുഴയില്‍ കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കും.

സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രവണതകള്‍ക്കെതിരെ രംഗത്തുവരണം. ഇത്തരം സംഭവങ്ങള്‍ക്കെതിരെ പൊതുബോധം ശക്തിപ്പെടണമെന്നും മന്ത്രി പറഞ്ഞു.


അതേസമയയമ മലയാലപ്പുഴയിലെ വാസന്തി മഠത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്ര വാദം നടത്തിയ മന്ത്രവാദിനിയെ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തു. നാട്ടുകാർക്കിടയിലൂടെ വീടിന് പുറത്ത് ഇറക്കി നടത്തി കൊണ്ടുപോകണമെന്ന് നാട്ടുകാരും പ്രതിഷേധക്കാരും ആവശ്യപ്പെട്ടു. മന്ത്രവാദിനിയെയും സഹായിയെയും നാട്ടുകാർക്കിടയിലൂടെയാണ് അറസ്റ്റ് ചെയ്‌ത്‌ കൊണ്ടുപോയത്.